Saturday, 14 September 2013

ശബാബും ഞാനും.....

ശബാബിനെ ഞാനാദ്യമായി കാണുന്നത്  വാപ്പയുടെ കയ്യിലാണ് .അന്ന് വാപ്പയയിരുന്നു നാട്ടിലെ ഏജൻറ് .ഏജൻസി യാവട്ടെ കുട്ടിയായിരുന്ന എന്റെ പേരിലും .അത് കൊണ്ട് തന്നെ ആഴ്ച തോറും എന്റെ പേരുവെച്ചു വരുന്ന ശബാബിനെ കൌതുകതോടെയാ യിരുന്നു സമിപിച്ചിരുന്നത് .അന്നെത്തെ രസകരമായ ഒരു സംഭവം ഇപ്പോഴും മനസ്സിലുണ്ട് .കുടിശിക തീർകാത്ത തിനാ ൽ ശബാബിന്റെ ഓഫീസിൽ നിന്നും ഏജൻറനെ തപ്പി ആളു വന്നു .മുപ്പരുടെ വിചാരം ഏജൻറ്  വല്യ വയസുള്ള ആരെങ്കിലും ആണെന്നായിരുന്നു .പക്ഷെ കണ്ടെതോ കുട്ടിയായ എന്നെയും ,അതോടെ മൂപര് ചിരിച്ചു കൊണ്ട് തിരികെ പോയി .

                  സജീവമായ ശബാബ് വായന തുടങ്ങിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് .അന്നെത്തെ ടാബ്ലോയിഡ് രൂപം പത്രങ്ങളെ അനുസ്മരിപ്പിച്ചിരുന്നു .പിന്നിടു അതു  മാഗസിൻ രൂപത്തിലായി ,ശബാബ് യുവത്ത തിലേക്ക് തിരിച്ചു വന്നു, ഉള്ളടക്കത്തിലും  അതിന്നനുസരിച്ച മാറ്റമുണ്ടായി .സ്ഥിരം പംക്തികൾ കൂടാതെ സമകാലിക സംഭവങ്ങളെ കുറിച്ച് കവർ സ്റ്റോറി ,ഫീച്ചറുകളും കടന്നു വന്നു .അതോടെ പലവിഷയങ്ങളിലും റഫെർ ചെയ്യാവുന്ന റഫറൻസ് പുസ്തകം തന്നെയായി മാറി .എന്നാലും കയ്യിൽ  കിട്ടിയാൽ ആദ്യം നോക്കുന്നത് മുസ്ലിമിന്റ്  മുഖാമുഖമാണ് .

              ഇന്ന്  കേരളത്തിൽ ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകൾക്കും  വരികകളുണ്ട് ,പക്ഷെ അതിൽ നിന്നെല്ലാം ശബാ ബിനെ വ്യതസ്തമാകുന്നത് അതു മുറുകെ പിടിക്കുന്ന ആദർശം തന്നെ യാണ് .അതാണ്  ശബാബിൻ വിജയരഹസ്യവുമെന്നാണ്  ഞാൻ മനസിലാക്കു ന്നത് .ശബാബ് ഇനിയും ആദർശ പ്രബോധനരംഗത്ത്  പതറാതെ മുൻപോട്ട്  കുതികെട്ടെ ,പ്രാർത്ഥനകളോടെ 

Saturday, 15 June 2013

മുജാഹിദ് ഐക്യം പ്രവർത്തകർക്ക് പറയാനുള്ളത്


കഴിഞ്ഞ ദിവസം വർത്തമാനത്തിലും അതിനു മുൻപ് ചന്ദ്രികയിലും വന്ന ഹൂസൈൻ മടവൂരിൻറ ലേഖനമാണ് ഈ കുറിപ്പിനാധാരം.അദ്ദേഹം തൻറ ലേഖനത്തിലൂടെപകരാൻ ശ്രമിച്ച മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയം,ഏറെ നാളുകളായി ഇരു വിഭാഗത്തിലേയും സാധാരണ പ്രവർത്തകരുടെ പൂവണിയാത്ത സ്വപ്നമായിരുന്നു.ഇക്കഴിഞ്ഞ മെയ്മാസത്തിൽ അരീക്കോട് വെച്ചു നടന്ന ജംഇയ്യത്തിെൻറ പരിപാടിയോടെ ഐക്യം യഥാർത്ഥ്യമാവുമെന്ന് ഞാനടക്കമുള്ള സാധാരണ പ്രവർത്തകർ ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു.
കേരളീയമുസ്ലിം സമൂഹത്തിലാകമാനം മ്ളാനത പരത്തിയ പിളർപ്പ് സംഭവിച്ചത്.ഇന്നിപ്പോൾ പത്തു വർഷം കഴിഞ്ഞിരിക്കുന്നു ഇരു വിഭാഗ
ങ്ങളെയും തമ്മിലകറ്റയ ആ ദുരന്തം നടന്നുകഴിഞ്ഞിട്ട...്.എന്തിൻറ പേരിലായാലും അപലപിക്കപെടേന്ഡതായിരുന്നു അത്.ഇനിയിപ്പോൾ ആ പിളർപ്പിൻറ പോസ്ററമോർട്ടം കൊന്ഡ് ആർക്കും ഒരു നേട്ടവും ലഭിക്കാനില്ല,അതിനാൽ തന്നെ ഇരു വിഭാഗവും അതിന് മുതിരാതിരിക്കുന്നതാവും ഭംഗി.
സമുദായത്തെ ബാധിച്ചജീർണ്ണതെക്കെരിൽ സന്ധിയില്ലാസമരം നടത്താൻവേന്ഡിയാണല്ലോ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതു തന്നെ.പക്ഷെ പിളർപ്പിനു ശേഷം ആ ലക്ഷ്യത്തിൽ നിന്ന് വഴിമാറി പരസ്പരമുള്ള പഴിചാരലിനായിരുന്നു മുഖ്യ പരിഗണന.സമുദായത്ത്ൻറ പാരത്രീക മോക്ഷത്തിനു വേന്ടി പ്രവർത്തിക്കേന്ട സംഘടനയുടെ പണവും സമയവും വ്യർഥമായി പോകുന്നതിൽ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പലരും ആശൿ പ്രകടിപ്പിച്ചിരുന്നു.ഏതായാലുംമടവൂരിനെപോലെയൊരു മുതിർന്ന നേതാവു തന്നെ ഐക്യ ശ്രമവുമായിമുന്നോട്ട്വരുപോൾ മറുപക്ഷവും പച്ചക്കൊടി കാട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം,അവി
ുത്തെ മാലിന്യങ്ങളൊക്കെപുറത്തായ സ്ഥിതിക്ക് പ്രത്യേകിച്ചും.
അനുബന്ധമായി ഒന്ന് രന്ഡ് കാര്യങ്ങൾ കൂടിസൂചിപ്പിക്കട്ടെ.മടവൂരിൻറ ലേഖനം സഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകളിൽ ഇതിനകം ത ന്നെ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.പക്ഷെ ചിലഅസഹിഷ്ണുതാ പക്ഷക്കാർക്ക് അദ്ദേഹത്ത്ൻറ ആഹ്വാനം സംഘടനാദൌർബല്യം മൂലമാണെന്ന് വരുത്തിതീർക്കാൻ വലലാത്തൊരു വ്യഗ്രത.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു പ്രിയംകരം.അത്തരക്കാരെ അവഗണിച്ച് ഐക്യശ്രമങ്ങളുമായി ുന്നോട്ട്പോവുക.പ്പരാർത്ഥനകളുമായി പ്പവർത്തകർകൂടെയുന്ട്.ബന്ധപ്പെട്ടർ മുൻകൈയ്യെടുക്കുമെന്് പ്രതീക്ഷിക്കുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ...

Friday, 31 May 2013

 മ ധുരമുള്ള മഴ ഓർമ്മകൾ.....
പുറത്ത് തിമർത്ത് പെയ്യുന്ന മഴമ
മുഖത്തേക്ക് തെറിച്ചമഴതുള്ളി
ഓർമ്മളിലേക്ക്കൂട്ടികൊൻടു പോയി
കുട്ടിക്കാലത്ത് സ്കൂള്തുറന്നാൽ
കലപില ശബ്ദം കൂട്ടിമഴയും കൂട്ടിനെത്തും
തിമർത്ത്പെയ്യുന്ന മഴയത്ത് കുടയുംചൂടി
ബാഗും പിടിച്ച് മഴച്ചാറലേറ്റ്
സ്ക്കൂളിലേക്ക് നടന്നടുക്കും
മഴകൊണ്ട് ട്രൌസറും ബാഗുമെല്ലാം നനഞ്ഞിരിക്കും
പക്ഷേ അപ്പോഴും പുസ്തകം നനയാൻ അനുവദിക്കില്ല,
നെന്ജോട് ചേർത്ത് പിടിക്കും
ഓർമ്മകളിലെ മഴക്കാലം എത്ര മധുരകരമാണ്....
,