ശബാബിനെ ഞാനാദ്യമായി കാണുന്നത് വാപ്പയുടെ കയ്യിലാണ് .അന്ന് വാപ്പയയിരുന്നു നാട്ടിലെ ഏജൻറ് .ഏജൻസി യാവട്ടെ കുട്ടിയായിരുന്ന എന്റെ പേരിലും .അത് കൊണ്ട് തന്നെ ആഴ്ച തോറും എന്റെ പേരുവെച്ചു വരുന്ന ശബാബിനെ കൌതുകതോടെയാ യിരുന്നു സമിപിച്ചിരുന്നത് .അന്നെത്തെ രസകരമായ ഒരു സംഭവം ഇപ്പോഴും മനസ്സിലുണ്ട് .കുടിശിക തീർകാത്ത തിനാ ൽ ശബാബിന്റെ ഓഫീസിൽ നിന്നും ഏജൻറനെ തപ്പി ആളു വന്നു .മുപ്പരുടെ വിചാരം ഏജൻറ് വല്യ വയസുള്ള ആരെങ്കിലും ആണെന്നായിരുന്നു .പക്ഷെ കണ്ടെതോ കുട്ടിയായ എന്നെയും ,അതോടെ മൂപര് ചിരിച്ചു കൊണ്ട് തിരികെ പോയി .സജീവമായ ശബാബ് വായന തുടങ്ങിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് .അന്നെത്തെ ടാബ്ലോയിഡ് രൂപം പത്രങ്ങളെ അനുസ്മരിപ്പിച്ചിരുന്നു .പിന്നിടു അതു മാഗസിൻ രൂപത്തിലായി ,ശബാബ് യുവത്ത തിലേക്ക് തിരിച്ചു വന്നു, ഉള്ളടക്കത്തിലും അതിന്നനുസരിച്ച മാറ്റമുണ്ടായി .സ്ഥിരം പംക്തികൾ കൂടാതെ സമകാലിക സംഭവങ്ങളെ കുറിച്ച് കവർ സ്റ്റോറി ,ഫീച്ചറുകളും കടന്നു വന്നു .അതോടെ പലവിഷയങ്ങളിലും റഫെർ ചെയ്യാവുന്ന റഫറൻസ് പുസ്തകം തന്നെയായി മാറി .എന്നാലും കയ്യിൽ കിട്ടിയാൽ ആദ്യം നോക്കുന്നത് മുസ്ലിമിന്റ് മുഖാമുഖമാണ് .
ഇന്ന് കേരളത്തിൽ ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകൾക്കും വരികകളുണ്ട് ,പക്ഷെ അതിൽ നിന്നെല്ലാം ശബാ ബിനെ വ്യതസ്തമാകുന്നത് അതു മുറുകെ പിടിക്കുന്ന ആദർശം തന്നെ യാണ് .അതാണ് ശബാബിൻ വിജയരഹസ്യവുമെന്നാണ് ഞാൻ മനസിലാക്കു ന്നത് .ശബാബ് ഇനിയും ആദർശ പ്രബോധനരംഗത്ത് പതറാതെ മുൻപോട്ട് കുതികെട്ടെ ,പ്രാർത്ഥനകളോടെ
വായനയും എഴുത്തും തുടരുക ,ആശംസകള്
ReplyDelete